Tuesday, August 14, 2007

SKANDAM VANDE

1ഹര ഷണ്മുഖ ശംഭു കുമാരകനേ

ശരണം തരണേ കരുണാകരനേ

വരമേകുക ഷഷ്ടി ജനപ്രിയനേ

പരനേ പരമേശ്വര വന്ദിതനേ
2 വിധി വന്ദിതവേദ സുധാജലധേ

വരശീല ഗുണാര്‍ണ്ണവ ശ്രീ ഗുഹനേ
ശരണാഗതവത്സല കാമദനേ
ശര കാനന സംഭവ സുന്ദരനേ
3 പാര്‍വതി ലാളിതരമ്യ തനോ
പതിതാവന പാവക നന്ദനനേ
പാവനമാം തവ പദയുഗളം മമ
മനതളിരില്‍ കളിയാടണമേ
4 ദേവഗണത്തിനുരക്ഷകനേ നിജ
ശത്രു ഗണത്തിനുശിക്ഷകനേ
അസുരകുലാന്തകഷണ്മുഖ ഭോ
പരിപാലയ ശങ്കരനന്ദനനേ
5 നത ജനപാലകവരദവിഭോ കലി
കന്മഷദോഷഭയാപഹനേ
നിത്യ നിരഞന നിഷ്കളനേ
കഴലേകിയനുഗ്രഹമേകണമെ
6 ക്രൌഞ്ച മദാന്തകശക്തികര
പ്രവരാസുരഭഞ്ജകപുണ്യതനോ
ഗിരിജാമുഖപങ്കജഭാസ്കരനാം
തവപാദമതേകമതേശരണം
7 കാമ്യവരപ്രദനാം മുരുകാ- മമ
സഞ്ചിത പാപമകറ്റണമേ
മാമയിലിന്‍ മുകളേറിമമാന്ധത
മാറ്റിടുവാന്‍ ഹൃദിവന്നിടണേ
8 ദുഃഖ വിനാശന ദുര്‍മ്മദമോചന
ദ്വാദശലോചന ശൊഭിതനേ
ദുരിതവിമോചനശംഭു കുമാരക
നിന്‍ പദമേകം ശരണം മേ